Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smartphones

സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ​ക്ക് ബി​ഗ് ബി​ല്യ​ൺ ഡേ​യ്സ് ഓ​ഫ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ്ലി​​​പ്കാ​​​ർ​​​ട്ടി​​​ന്‍റെ ബി​​​ഗ് ബി​​​ല്യ​​​ൺ ഡേ​​​യ്സ് 2026-ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ഐ+ സ്മാ​​​ർ​​​ട്ട്ഫോ​​​ൺ നോ​​​വ, പ​​​ൾ​​​സ് ശ്രേ​​​ണി​​​ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​ക ഉ​​​ത്സ​​​വ​​​കാ​​​ല വി​​​ല പ്ര​​​ഖ്യാ​​​പി​​​ച്ചു.

8,999 രൂ​​​പ മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ശ്രേ​​​ണി​​​യി​​​ൽ മി​​​ക​​​ച്ച ഡി​​​സൈ​​​ൻ, കൂ​​​ടി​​​യ ബാ​​​റ്റ​​​റി ആ​​​യു​​​ർ​​​ദൈ​​​ർ​​​ഘ്യം, ദൈ​​​നം​​​ദി​​​ന ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ പ്ര​​​ക​​​ട​​​നം എ​​​ന്നി​​​വ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യി​​​ൽ നി​​​ർ​​​മി​​​ച്ച ഫോ​​​ണു​​​ക​​​ളി​​​ൽ നെ​​​ക്സ്റ്റ് ക്വാ​​​ണ്ടം ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് സി​​​സ്റ്റ​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.

പ​​​ൾ​​​സ് 2, പ​​​ൾ​​​സ് 2 എ​​​ഫ്ഇ മോ​​​ഡ​​​ലു​​​ക​​​ൾ 8,999 രൂ​​​പ​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്നു. പ​​​ൾ​​​സ് 2-ൽ 6,000 ​​​എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി​​​യും 50 മെ​​​ഗാ​​​പി​​​ക്സ​​​ൽ എ ​​​ഐ കാ​​​മ​​​റ​​​യും, പ​​​ൾ​​​സ് 2 എ​​​ഫ്ഇ​​​യി​​​ൽ മീ​​​ഡി​​​യ​​​ടെ​​​ക് ജി81 ​​​ചി​​​പ്പും 50 മെ​​​ഗാ​​​പി​​​ക്സ​​​ൽ കാ​​​മ​​​റ​​​യും ല​​​ഭി​​​ക്കും.

Kerala

കോടതിയലക്ഷ്യം: കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരാകേണ്ട

കൊ​​​ച്ചി: കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കു​​​ന്ന​​​തി​​​ല്‍നി​​​ന്ന് കെ​​​എ​​​സ്ആ​​​ര്‍ടി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​മോ​​​ജ് ശ​​​ങ്ക​​​ര്‍, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ (അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍) ജി.​​​പി. പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​രെ ഹൈ​​​ക്കോ​​​ട​​​തി ത​​​ത്കാ​​​ല​​​ത്തേ​​​ക്ക് ഒ​​​ഴി​​​വാ​​​ക്കി.

വി​​​ല​​​ക്കു ലം​​​ഘി​​​ച്ച് എം​​​പാ​​​ന​​​ല്‍ഡ് ഡ്രൈ​​​വ​​​ര്‍ നി​​​യ​​​മ​​​നം തു​​​ട​​​രു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ കേ​​​സി​​​ല്‍ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​ന്‍ നേ​​​ര​​​ത്തേ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചി​​​രു​​​ന്നു. വി​​​ഷ​​​യ​​​ത്തി​​​ല്‍ കെ​​​എ​​​സ്ആ​​​ര്‍ടി​​​സി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ഇ​​​വ​​​ര്‍ക്ക് ഇ​​​ള​​​വ് ന​​​ല്‍കി​​​യ​​​ത്.

വി​​​ശ​​​ദീ​​​ക​​​ര​​​ണം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ലും സ്റ്റാ​​​ന്‍ഡിം​​​ഗ് കോ​​​ണ്‍സ​​​ല്‍ ന​​​ല്‍കി​​​യ ഉ​​​റ​​​പ്പു​​​ക​​​ള്‍കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഇ​​​ള​​​വ് ന​​​ല്‍കു​​​ന്ന​​​തെ​​​ന്ന് ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍ വ്യ​​​ക്ത​​​മാ​​​ക്കി. നേ​​​രി​​​ല്‍ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ന​​​ല്‍കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

ഡ്രൈ​​​വ​​​ര്‍മാ​​​രു​​​ടെ ത​​​സ്തി​​​ക​​​യി​​​ല്‍ സ്ഥി​​​ര​​​നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​തെ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം തു​​​ട​​​രു​​​ന്ന​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് കോ​​​ട​​​തി നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. എ​​​ന്നി​​​ട്ടും എം​​​പാ​​​ന​​​ല്‍ നി​​​യ​​​മ​​​നം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍ഥി​​​ക​​​ള്‍ ന​​​ല്‍കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍ജി​​​യാ​​​ണു കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

Kerala

ചുമതലയുണ്ട്, കസേരയില്ല; പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ല്‍ കു​​​ടു​​​ങ്ങി സി​​​ഐ​​​മാ​​​ര്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്‌​​​ഐ -എ​​​സ്എ​​​ച്ച്ഒ പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ പൊ​​​ലി​​​സി​​​ന്‍റെ ഘ​​​ട​​​ന മാ​​​റ്റി​​​യെ​​​ങ്കി​​​ലും പു​​​തി​​​യ ചു​​​മ​​​ത​​​ല​​​ക​​​ളു​​​മാ​​​യി രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ സ​​​ര്‍ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (സി​​​ഐ) മാ​​​ര്‍ക്ക് അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ല്ല.

ചു​​​മ​​​ത​​​ല​​​യേ​​​റ്റ പ​​​ല സി​​​ഐ​​​മാ​​​ര്‍ക്കും സ്വ​​​ന്ത​​​മാ​​​യി ഓ​​​ഫീ​​​സി​​​ല്ല. സ്റ്റേ​​​ഷ​​​ന്‍ റൈ​​​റ്റ​​​ര്‍, കേ​​​സ് എ​​​ഴു​​​ത്തു​​​കാ​​​ര്‍ ഉ​​​ള്‍പ്പ​​​ടെ​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​ര്‍, മേ​​​ശ, ക​​​സേ​​​ര, കം​​​പ്യൂ​​​ട്ട​​​ര്‍, ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം, ഡ്രൈ​​​വ​​​ര്‍ എ​​​ന്നി​​​വ ല​​​ഭി​​​ക്കാ​​​ത്ത​​​തും പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യാ​​​ണു വി​​​വ​​​രം.

പൊലിസ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം കൂ​​​ടു​​​ത​​​ല്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും മേ​​​ല്‍നോ​​​ട്ട സം​​​വി​​​ധാ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​മാ​​​ണ് പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ല്‍ പാ​​​ളു​​​ന്ന​​​ത്.

എ​​​സ്‌​​​ഐ​​​മാ​​​ര്‍ സ്റ്റേ​​​ഷ​​​ന്‍ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ര്‍മാ​​​രാ​​​കു​​​ന്ന (എ​​​സ്എ​​​ച്ച്ഒ) ര​​​ണ്ടോ മൂ​​​ന്നോ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​ണ് സി​​​ഐ​​​മാ​​​ര്‍ക്കു​​​ള്ള​​​ത്. പോ​​​ക്‌​​​സോ, ബ​​​ലാ​​​ത്സം​​​ഗം, കൊ​​​ല​​​പാ​​​ത​​​കം, കൂ​​​ട്ട ആ​​​ത്മ​​​ഹ​​​ത്യ, വ​​​ധ​​​ശ്ര​​​മം, വ​​​ന്‍തോ​​​തി​​​ലു​​​ള്ള മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​വേ​​​ട്ട, കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പു​​​കേ​​​സു​​​ക​​​ള്‍, ഐ​​​ടി ആ​​​ക്ട് പ്ര​​​കാ​​​ര​​​മു​​​ള്ള കേ​​​സു​​​ക​​​ള്‍ ഉ​​​ള്‍പ്പ​​​ടെ വ​​​ലി​​​യ കേ​​​സു​​​ക​​​ള്‍ എ​​​ടു​​​ക്കേ​​​ണ്ട​​​തും അ​​​തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​തും സ​​​ര്‍ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍മാ​​​രാ​​​ണ്.

പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ മേ​​​ല്‍നോ​​​ട്ടം, കേ​​​സു​​​ക​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​നം, അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ങ്ങ​​​ള്‍, കീ​​​ഴു​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം വി​​​ല​​​യി​​​രു​​​ത്ത​​​ല്‍ തുടങ്ങി നി​​​ര​​​വ​​​ധി ജോ​​​ലി​​​ക​​​ളാ​​​ണു സ​​​ര്‍ക്കി​​​ള്‍ ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ക്ക് നി​​​ര്‍വ​​​ഹി​​​ക്കാ​​​നു​​​ള്ള​​​ത്.

ചു​​​മ​​​ത​​​ല വ​​​ര്‍ധി​​​ച്ചെ​​​ങ്കി​​​ലും അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രെ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ നി​​​ല​​​വി​​​ലു​​​ള്ള പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ധി​​​ക ജോ​​​ലി​​​ക​​​ള്‍ നി​​​ര‍വ​​​ഹി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്.

Tech

കുറ്റകൃത്യങ്ങൾ തഴച്ചുവളരുന്ന ടെലഗ്രാം

കൊ​​​​​ച്ചി: കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ താ​​​​​വ​​​​​ള​​​​​മാ​​​​​യി ടെ​​​​​ല​​​​​ഗ്രാം ആ​​​​​പ്പ് മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന് ഏ​​​​​ഴു വ​​​​​ര്‍ഷം​​​​​മു​​​​​മ്പ് സം​​​​​സ്ഥാ​​​​​ന പൊ​​​​​ലി​​​​​സ് ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത് ശ​​​​​രി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​താ​​​​​ണ് സ​​​​​മീ​​​​​പ​​​​​കാ​​​​​ല​​​​​ത്ത് കൊ​​​​​ച്ചി​​​​​യി​​​​​ല്‍ റി​​​​​പ്പോ​​​​​ര്‍ട്ട് ചെ​​​​​യ്ത സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ള്‍.

സാ​​​​​ധാ​​​​​ര​​​​​ണ മെ​​​​​സേ​​​​​ജിം​​​​​ഗ് ആ​​​​​പ്പു​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ള്‍ ഇ​​​​​വി​​​​​ടെ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ളു​​​​​മി​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളെ ടെ​​​​​ല​​​​​ഗ്രാ​​​​​മി​​​​​ലേ​​​​​ക്ക് അ​​​​​ടു​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്.

അ​​​​​ന്വേ​​​​​ഷ​​​​​ണ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം ടെ​​​​​ല​​​​​ഗ്രാം ഒ​​​​​രു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യാ​​​​​ണ്. കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളെ പി​​​​​ന്തു​​​​​ട​​​​​രാ​​​​​ന്‍ ഡി​​​​​ജി​​​​​റ്റ​​​​​ല്‍ തെ​​​​​ളി​​​​​വു​​​​​ക​​​​​ള്‍ ഇ​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​തി​​​​​ല്‍ പ്ര​​​​​ധാ​​​​​നം. ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ പി​​​​​ ഹ​​​​​ണ്ടി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി സൈ​​​​​ബ​​​​​ര്‍ഡോം ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ളി​​​​​ല്‍ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത് ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്ന ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളാ​​​​​ണ്. ഇ​​​​​തി​​​​​ല്‍ പി​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ പ്രൊ​​​​​ഫൈ​​​​​ലു​​​​​ക​​​​​ളാ​​​​​ണ് അ​​​​​മ്പ​​​​​ര​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും ഉ​​​​​യ​​​​​ര്‍ന്ന ശ​​​​​മ്പ​​​​​ളം വാ​​​​​ങ്ങു​​​​​ന്ന​​​​​വ​​​​​രും ഐ​​​​​ടി പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ലു​​​​​ക​​​​​ളും വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളും എ​​​​​ന്തി​​​​​ന​​​​​ധി​​​​​കം അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ര്‍ വ​​​​​രെ​​​​​യു​​​​​ണ്ട് ഈ ​​​​​കൂ​​​​​ട്ട​​​​​ത്തി​​​​​ല്‍.

കൊ​​​​​ച്ചി​​​​​യി​​​​​ലെ കേ​​​​​സു​​​​​ക​​​​​ൾ

ചി​​​​​ത്ര​​​​​ങ്ങ​​​​​ളും വീ​​​​​ഡി​​​​​യോ​​​​​ക​​​​​ളും മോ​​​​​ര്‍ഫ് ചെ​​​​​യ്ത് അ​​​​​ശ്ലീ​​​​​ല രീ​​​​​തി​​​​​യി​​​​​ല്‍ പ്ര​​​​​ദ​​​​​ര്‍ശി​​​​​പ്പി​​​​​ച്ചതിനും പ​​​​​ണം വാ​​​​​ങ്ങി വി​​​​​ല്‍പ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​തി​​​​​നും കൊ​​​​​ച്ചി​​​​​യി​​​​​ല്‍ ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​രാ​​​​​ഴ്ച​​​​​യ്ക്കി​​​​​ടെ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത​​​​​ത് ര​​​​​ണ്ട് കേ​​​​​സു​​​​​ക​​​​​ളാ​​​​​ണ്.

സ​​​​​ഹ​​​​​പാ​​​​​ഠി​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​ധ്യാ​​​​​പി​​​​​ക​​​​​മാ​​​​​രു​​​​​ടെ​​​​​യും ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ മോ​​​​​ര്‍ഫ് ചെ​​​​​യ്ത് ന​​​​​ഗ്‌​​​​​ന​​​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ളാ​​​​​ക്കി ടെ​​​​​ല​​​​​ഗ്രാ​​​​​മി​​​​​ലെ അ​​​​​ശ്ലീ​​​​​ല ഗ്രൂ​​​​​പ്പു​​​​​ക​​​​​ളി​​​​​ല്‍ പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ തൃ​​​​​ക്കാ​​​​​ക്ക​​​​​ര പൊ​​​​​ലി​​​​​സും 25കാ​​​​​രി​​​​​യു​​​​​ടെ ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ മോ​​​​​ര്‍ഫ് ചെ​​​​​യ്ത് ടെ​​​​​ല​​​​​ഗ്രാ​​​​​മി​​​​​ലെ അ​​​​​ശ്ലീ​​​​​ല ഗ്രൂ​​​​​പ്പു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ പ്ര​​​​​ച​​​​​രി​​​​​പ്പി​​​​​ച്ച സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ ക​​​​​ട​​​​​വ​​​​​ന്ത്ര പൊ​​​​​ലി​​​​​സും അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. തൃ​​​​​ക്കാ​​​​​ക്ക​​​​​ര കേ​​​​​സി​​​​​ല്‍ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ വി​​​​​ദ്യാ​​​​​ര്‍ഥി ഇ​​​​​ത്ത​​​​​രം റാ​​​​​ക്ക​​​​​റ്റി​​​​​ലെ ക​​​​​ണ്ണി​​​​​യാ​​​​​ണെ​​​​​ന്നാ​​​​​ണ് പൊ​​​​​ലി​​​​​സി​​​​​ന്‍റെ നി​​​​​ഗ​​​​​മ​​​​​നം. കേ​​​​​സി​​​​​ല്‍ ഇ​​​​​ന്ന​​​​​ലെ ഒ​​​​​രാ​​​​​ളെ​​​​​ക്കൂ​​​​​ടി അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.

ബ്ലാ​​​​​ക്ക്മെ​​​​​യി​​​​​ലിം​​​​​ഗ്

ന്യൂ​​​​​ഡി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​ന്‍ പ്ര​​​​​ക്രി​​​​​യ​​​​​യി​​​​​ലൂ​​​​​ടെ ഒ​​​​​രാ​​​​​ളു​​​​​ടെ ചി​​​​​ത്രം സെ​​​​​ക്ക​​​​​ന്‍ഡു​​​​​ക​​​​​ള്‍ക്കു​​​​​ള്ളി​​​​​ല്‍ ന​​​​​ഗ്‌​​​​​ന​​​​​ചി​​​​​ത്ര​​​​​മാ​​​​​ക്കി മാ​​​​​റ്റാ​​​​​ന്‍ സാ​​​​​ധി​​​​​ക്കും. ഇ​​​​​തി​​​​​നാ​​​​​യി പ്ര​​​​​ത്യേ​​​​​കം ഡി​​​​​സൈ​​​​​ന്‍ ചെ​​​​​യ്ത ബോ​​​​​ട്ടു​​​​​ക​​​​​ള്‍ ടെ​​​​​ല​​​​​ഗ്രാ​​​​​മി​​​​​ല്‍ സു​​​​​ല​​​​​ഭ​​​​​മാ​​​​​ണ്. ഈ ​​​​​രീ​​​​​തി​​​​​യി​​​​​ല്‍ നി​​​​​ര്‍മി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന ചി​​​​​ത്ര​​​​​ങ്ങ​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ബ്ലാ​​​​​ക്ക്മെ​​​​​യി​​​​​ലിം​​​​​ഗ് ന​​​​​ട​​​​​ത്തു​​​​​ന്ന മാ​​​​​ഫി​​​​​യ​​​​​ത​​​​​ന്നെ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. ടെ​​​​​ല​​​​​ഗ്രാ​​​​​മി​​​​​ലെ പീ​​​​​പ്പി​​​​​ള്‍ നി​​​​​യ​​​​​ര്‍ബൈ ഫീ​​​​​ച്ച​​​​​ര്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ല​​​​​ഹ​​​​​രിസം​​​​​ഘ​​​​​ങ്ങ​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​ക്ക​​​​​ളെ ക​​​​​ണ്ടെ​​​​​ത്തി ക​​​​​ച്ച​​​​​വ​​​​​ടം ന​​​​​ട​​​​​ത്തു​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും നി​​​​​ര​​​​​വ​​​​​ധി​​​​​യാ​​​​​ണ്.

National

സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ൽ വി​ദേ​ശ എ​ഐ സു​ര​ക്ഷാ മോ​ഡ​ലു​ക​ൾ വേ​ണ്ടെ​ന്ന് ഐ​ടി മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ത​ങ്ങ​ളു​ടെ സൈ​ബ​ർ സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഓ​പ്പ​ൺ​എ​ഐ, ആ​ന്ത്രോ​പി​ക് തു​ട​ങ്ങി​യ വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ നി​ർ​മി​ത​ബു​ദ്ധി മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഏ​ജ​ൻ​സി നി​ർ​ദേ​ശം ന​ൽ​കി. സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളും ഡാ​റ്റാ സ്വ​കാ​ര്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​സു​പ്ര​ധാ​ന തീ​രു​മാ​നം.

വി​ദേ​ശ ക​മ്പ​നി​ക​ളു​ടെ മോ​ഡ​ലു​ക​ളി​ൽ സ​ർ​ക്കാ​ർ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​മ്പോ​ൾ അ​ത്യാ​വ​ശ്യ​മാ​യ സു​ര​ക്ഷാ ഉ​റ​പ്പു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ന്ത്ര​പ്ര​ധാ​ന​മാ​യ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ ഈ ​മോ​ഡ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ശ​ക​ല​നം ചെ​യ്യു​ന്ന​ത് വി​വ​ര​ച്ചോ​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കി​യേ​ക്കാ​മെ​ന്നും നി​ർ​ണാ​യ​ക​മാ​യ സൈ​ബ​ർ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വി​ദേ​ശ അ​ൽ​ഗോ​രി​ത​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ പ​ര​മാ​ധി​കാ​ര​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും സ​ർ​ക്കാ​ർ ക​രു​തു​ന്നു.

എ​ഐ മോ​ഡ​ലു​ക​ൾ​ക്ക് പി​ഴ​വു​ക​ൾ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള സൈ​ബ​ർ സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. വി​ദേ​ശ മോ​ഡ​ലു​ക​ൾ​ക്ക് പ​ക​രം ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തോ വി​ശ്വ​സ​നീ​യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​നാ​ണ് വ​കു​പ്പു​ക​ളോ​ട് ഐ​ടി മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

സ​ർ​ക്കാ​ർ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ഭാ​വി​യി​ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഡി​ജി​റ്റ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​മാ​ണ് മ​ന്ത്രാ​ല​യം ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ​യ​ല്ല, മ​റി​ച്ച് അ​തി​ന്‍റെ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഉ​പ​യോ​ഗ​ത്തി​നെ​തി​രെ​യാ​ണ് ഈ ​ജാ​ഗ്ര​താ നി​ർ​ദേ​ശ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

 

 

Kerala

ഐ​ടി വ​കു​പ്പ് താ​ന്‍ കൈ​വ​ശം ​വ​ച്ച​തി​ല്‍ തെ​റ്റി​ല്ലെന്ന് പി​ണ​റാ​യി വി​ജ​യ​ന്‍

ക​​​ല്‍​പ്പ​​​റ്റ: ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​രി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഐ​​​ടി വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്ത​​​തി​​​ല്‍ തെ​​​റ്റി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. ഐ​​​ടി വ​​​കു​​​പ്പ് താ​​​ന്‍ കൈ​​​വ​​​ശം വ​​​ച്ച​​​ത് ദുഃസൂ​​​ച​​​ന​​​യോ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​രാമര്‍​ശി​​​ക്കു​​​ന്ന​​​തു ക​​​ണ്ടു​​​വെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വാ​​​ര്‍​ത്താസ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന മ​​​ന്ത്രി​​ത​​​ന്നെ​​​യാ​​​ണ് ഐ​​​ടി വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ക്കാ​​​റു​​​ള്ള​​​തെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​ത്. അ​​​ത് യു​​​ഡി​​​എ​​​ഫി​​​ന് ബാ​​​ധ​​​ക​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്. എ​​​ല്‍​ഡി​​​എ​​​ഫി​​​ന് അ​​​തു ബാ​​​ധ​​​ക​​​മ​​​ല്ല. എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രു​​​ക​​​ളി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ര്‍ ഐ​​​ടി വ​​​കു​​​പ്പ് കൈാ​​​ര്യം ചെ​​​യ്ത​​​ത് കാ​​​ണാ​​​ന്‍ സാ​​​ധി​​​ക്കും.

2006ല്‍ ​​​വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​യ​​​പ്പോ​​​ള്‍ ഐ​​​ടി വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്തു. 1996ല്‍ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ഇ.​​​കെ. നാ​​​യ​​​നാ​​​രാ​​​യി​​​രു​​​ന്നു ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ മ​​​ന്ത്രി​​​യും. ഇ​​​പ്പോ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി സൂ​​​ചി​​​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​ത് ക​​​ഴി​​​ഞ്ഞ എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി ഐ​​​ടി വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്ത​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നാ​​​ണ്.

ഇ​​​ത് എ​​​ല്‍​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രു​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​ന്ന രീ​​​തി​​​യാ​​​ണ്. ഇ​​​തൊ​​​ന്നും അ​​​റി​​​യാ​​​തെ​​​യ​​​ല്ല മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത്. ഏ​​​താ​​​യാ​​​ലും ഇ​​​ത്ത​​​രം രീ​​​തി​​​ക​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ചേ​​​ര്‍​ന്ന​​​താ​​​ണോ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം സ്വ​​​യം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത് ന​​​ന്നാ​​​കു​​​മെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പ​​​റ​​​ഞ്ഞു.

വി​​​ഴി​​​ഞ്ഞം ഓ​​​ഹ​​​രി കൈ​​​മാ​​​റ്റം സ​​​ര്‍​ക്കാ​​​രി​​​ന് ഒ​​​ഴി​​​ഞ്ഞു​​​ മാ​​​റാ​​​നാ​​​കി​​​ല്ല

വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ ക​​​മ്പ​​​നി​​​യി​​​ലെ അ​​​ദാ​​​നി​​​യു​​​ടെ ഓ​​​ഹ​​​രി കൈ​​​മാ​​​റ്റ​​​ത്തി​​​ല്‍ തൊ​​​ടു​​​ന്യാ​​​യ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞ് സ​​​ര്‍​ക്കാ​​​രി​​​ന് ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​നാ​​​കി​​​ല്ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍.

ദേ​​​ശാ​​​ഭി​​​മാ​​​നി​​​യെ പ​​​ഴി​​​ചാ​​​രി സ്വ​​​ന്തം വാ​​​ദ​​​ങ്ങ​​​ള്‍ ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​ണു മു​​​ഖ്യ​​​മ​​​ന്ത്രി ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ദേ​​​ശാ​​​ഭി​​​മാ​​​നി​​​ക്ക് ഓ​​​ഹ​​​രി കൈ​​​മാ​​​റ്റം മു​​​ന്‍​കൂ​​​ട്ടി അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഈ ​​​വി​​​വ​​​രം മു​​​ന്‍​സ​​​ര്‍​ക്കാ​​​രി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ച​​​താ​​​ണെ​​​ന്നും പ​​​റ​​​യു​​​ന്നു.

District News

സ്മാ​ർ​ട്ട്ഫോ​ണും, ക്യു​ആ​ർ കോ​ഡും വിനയാകുന്നു; രാ​സ​വ​ള​ത്തി​നാ​യി വ​ല​ഞ്ഞ് ക​ർ​ഷ​ക​ർ

നെ​ന്മാ​റ: രാ​സ​വ​ളം വാ​ങ്ങാ​നാ​കാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ന്നു. ജൂ​ൺ 30 മു​ത​ൽ രാ​സ​വ​ളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​ഗ്രി​സ്റ്റാ​ക് എ​ന്ന പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത് എ​ഫ്എ​ഫ്എ​സ് എ​ന്ന ആ​പ്പ് മു​ഖേ​ന ല​ഭി​ക്കു​ന്ന ക്യൂ​ആ​ർ കോ​ഡ് വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ രാ​സ​വ​ള​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ക​യു​ള്ളൂ.

ഈ ​നി​ബ​ന്ധ​ന​യാ​ണ് ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​ത്. അ​ഗ്രി​സ്റ്റാ​ക്ക് എ​ന്ന പോ​ർ​ട്ട​ലി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത ക​ർ​ഷ​ക​രു​ടെ രേ​ഖ​ക​ൾ പൂ​ർ​ണ​മ​ല്ലാ​ത്ത​തും പ​ഴ​യ രേ​ഖ​ക​ൾ തി​രു​ത്താ​ൻ ക​ഴി​യാ​ത്ത​തും ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി.
മു​ൻ​പ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ർ​ഷ​ക​രു​ടെ രേ​ഖ​ക​ൾ കൃ​ഷി​ഭ​വ​ൻ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ക്കാ​ത്ത​തും പ്ര​ശ്ന​മാ​യി​ട്ടു​ണ്ട്. പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​രും വി​ല്ലേ​ജ് ഓ​ഫീ​സി​ൽ​നി​ന്നും ഭൂ​മി​യു​ടെ സ്ഥ​ല​വും സ്വ​ഭാ​വ​വും സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

സ്ഥ​ല​ത്തി​ന്‍റെ അ​ള​വി​ലും വി​ള​യ്ക്കും അ​നു​സ​രി​ച്ചാ​ണ് ആ​പ്പി​ലൂ​ടെ വ​ളം അ​നു​വ​ദി​ക്കു​ന്ന​ത്. അ​ഗ്രി​സ്റ്റാ​ക്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ണ​മാ​കാ​ത്ത​വ​ർ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി എ​ഫ്എ​ഫ്എ​സ് ആ​പ്പി​ൽ നി​ന്ന് വ​ളം വാ​ങ്ങാ​നു​ള്ള സൗ​ക​ര്യം കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ ചെ​യ്തു ന​ൽ​കു​ന്നു​ണ്ട്.

എ​ങ്കി​ലും ഈ ​പ്ര​ക്രി​യ​യ്ക്ക് ഭൂ​രേ​ഖ​ക​ളും, നി​കു​തി​രേ​ഖ​ക​ളും, ആ​ധാ​ർ, സ്മാ​ർ​ട്ട്ഫോ​ൺ എ​ന്നി​വ​യും ക​ർ​ഷ​ക​രു​ടെ കൈ​വ​ശം വേ​ണ​മെ​ന്ന സ്ഥി​തി​യാ​യി. ഇ​പ്ര​കാ​രം ല​ഭ്യ​മാ​ക്കി​യ ക്യു​ആ​ർ കോ​ഡ് ര​ണ്ടു​ദി​വ​സം മാ​ത്ര​മേ നി​ല​നി​ൽ​ക്കൂ എ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

സം​ഭ​ര​ണം ക​ഴി​ഞ്ഞ നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് മു​ൻ​കൂ​ട്ടി രാ​സ​വ​ളം വാ​ങ്ങി സൂ​ക്ഷി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. കാ​ല​വ​ർ​ഷം സ​ജീ​വ​മാ​കാ​ൻ വൈ​കി​യ​തു മൂ​ല​വും കൃ​ഷി ഇ​റ​ക്കാ​ൻ വൈ​കി​യ ക​ർ​ഷ​ക​രാ​ണ് വ​ളം​വി​ൽ​പ​ന നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ വ​ല​യു​ന്ന​ത്.

ഒ​രു മാ​സ​ത്തോ​ള​മാ​യി ല​ഭ്യ​മ​ല്ലാ​തി​രു​ന്ന രാ​സ​വ​ളം, വി​ൽ​പ​ന​ശാ​ല​ക​ളി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​വും ക്യു​ആ​ർ കോ​ഡും ഏ​ർ​പ്പെ​ടു​ത്തി​യ​ത്.ക​ർ​ഷ​ക​ർ​ക്കു​ള്ള രാ​സ​വ​ളം വി​ല്പ​ന​യ്ക്ക് ക്യു​ആ​ർ കോ​ഡ് ഏ​ർ​പ്പെ​ടു​ത്തി നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ജി​ല്ലാ ഫെ​ർ​ട്ടി​ലൈ​സ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സ​ബ്സി​ഡി​യി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന യൂ​റി​യ പോ​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​ണ് ക്യു​ആ​ർ കോ​ഡ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നു അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് വ​ളം ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്.

Tech

ആ​പ്പി​ളി​ന് പി​ന്നാ​ലെ ന​തിം​ഗ്, വി​വോ, റി​യ​ൽ​മി ഫോ​ണു​ക​ൾ​ക്കും ഇ​ന്ത്യ​യി​ൽ വി​ല​കൂ​ടി; നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു

ന്യൂ ​ഡ​ൽ​ഹി : ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​ത്ത സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളു​ടെ വി​ല കു​ത്ത​നെ കൂ​ട്ടി. ആ​പ്പി​ൾ ത​ങ്ങ​ളു​ടെ ഐ​പാ​ഡ്, മാ​ക്ബു​ക്ക് മോ​ഡ​ലു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സ്മാ​ർ​ട്ട്‌​ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വി​വോ, റി​യ​ൽ​മി, ന​തിം​ഗ് എ​ന്നി​വ​യും വി​ല പു​തു​ക്കി നി​ശ്ച​യി​ച്ച​ത്. മോ​ഡ​ലു​ക​ൾ​ക്ക് അ​നു​സ​രി​ച്ച് 1,000 രൂ​പ മു​ത​ൽ 7,000 രൂ​പ വ​രെ​യാ​ണ് വ​ർ​ധ​ന​വ്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് റാം , ​സ്റ്റോ​റേ​ജ് തു​ട​ങ്ങി​യ മെ​മ്മ​റി ഘ​ട​ക​ങ്ങ​ളു​ടെ ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​മാ​ണ് സ്മാ​ർ​ട്ട്‌​ഫോ​ൺ ക​മ്പ​നി​ക​ളെ ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വി​വോ ത​ങ്ങ​ളു​ടെ എ​ക്സ്, വി, ​ടി, വൈ, ​സീ​രി​സ് ഉ​ൾ​പ്പെ​ട്ട നി​ര​വ​ധി ഫോ​ണു​ക​ൾ​ക്കാ​ണ് വി​ല കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ വി​ല​വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​ത്, വി​വോ എ​ക്സ്300​എ​ഫ്ഇ മോ​ഡ​ലി​നാ​ണ്. ഈ ​ഫോ​ണി​ന്‍റെ 256ജി​ബി, 512ജി​ബി പ​തി​പ്പു​ക​ൾ​ക്ക് മു​ന്പ​ത്തേ​ക്കാ​ൾ 7000 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തി​ന് പു​റ​മെ വി​വോ വി70​എ​ഫ്ഇ, ടി5​എ​ക്സ്, ടി4​ലൈ​റ്റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മോ​ഡ​ലു​ക​ൾ​ക്ക് 2,000 രൂ​പ മു​ത​ൽ 5,000 രൂ​പ വ​രെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ന​തിം​ഗ് ത​ങ്ങ​ളു​ടെ 4എ ​സീ​രി​സി​ന്‍റെ വി​ല​യി​ൽ 4000 രൂ​പ​യാ​ണ് വ​രെ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ന​തിം​ഗ് ഫോ​ൺ 4എ​യു​ടെ അ​ടി​സ്ഥാ​ന മോ​ഡ​ലാ​യ 8ജി​ബി + 128ജി​ബി പ​തി​പ്പി​ന് ഇ​നി മു​ത​ൽ 39,999 രൂ​പ ന​ൽ​ക​ണം. ഈ ​സീ​രീ​സി​ലെ മ​റ്റ് ഉ​യ​ർ​ന്ന സ്റ്റോ​റേ​ജ് മോ​ഡ​ലു​ക​ൾ​ക്കും വി​ല കൂ​ടി​യി​ട്ടു​ണ്ട്.

റി​യ​ൽ​മി 16, റി​യ​ൽ​മി 16 പ്രോ ​പ്ല​സ് എ​ന്നീ മോ​ഡ​ലു​ക​ൾ​ക്ക് 4,000 രൂ​പ വ​രെ വി​ല വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​യ ആ​ശ്വാ​സം ന​ൽ​കി​ക്കൊ​ണ്ട് റി​യ​ൽ​മി 16 പ്രോ ​മോ​ഡ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​ത്ത പ​തി​പ്പു​ക​ൾ​ക്ക് 3,000 രൂ​പ വ​രെ ക​മ്പ​നി കു​റ​ച്ചി​ട്ടു​മു​ണ്ട്. ഫോ​ൺ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ ക​ന​ത്ത വി​ല​ക്ക​യ​റ്റം കാ​ര​ണം ഉ​പ​ഭോ​ക്തൃ ഇ​ല​ക്ട്രോ​ണി​ക്സ് വി​പ​ണി​യി​ൽ മൊ​ത്ത​ത്തി​ൽ വി​ല​വ​ർ​ധ​ന​വി​ന്‍റെ ട്രെ​ൻ​ഡാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

Business

എ​സ് 26 സീ​രീ​സി​ലെ ഫീ​ച്ച​റു​ക​ൾ സ​വി​ശേ​ഷ​മെ​ന്ന് സാം​സം​ഗ് സി​ഇ​ഒ

കൊ​​​​ച്ചി: എ​​​​ഐ​​​​യു​​​​ടെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണു​​​​ക​​​​ൾ ക​​​​ട​​​​ന്നി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഗാ​​​​ല​​​​ക്‌​​​​സി എ​​​​സ് 26 സീ​​​​രീ​​​​സി​​​​ലെ സ്വ​​​​കാ​​​​ര്യ​​​​താ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി സാം​​​​സം​​​​ഗ് സൗ​​​​ത്ത് വെ​​​​സ്റ്റ് ഏ​​​​ഷ്യ പ്ര​​​​സി​​​​ഡ​​​​ന്‍റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ജെ​​​​ബി പാ​​​​ർ​​​​ക്ക് പ​​​​റ​​​​ഞ്ഞു.

സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന തേ​​​​ർ​​​​ഡ് പാ​​​​ർ​​​​ട്ടി ഫി​​​​ൽ​​​​റ്റ​​​​റു​​​​ക​​​​ൾ​​​​ക്കു പ​​​​ക​​​​രം പ്രൈ​​​​വ​​​​സി ഡി​​​​സ്പ്ലേ നേ​​​​രി​​​​ട്ട് ഡി​​​​സ്‌​​​​പ്ലേ​​​​യി​​​​ൽ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ സാ​​​​ധാ​​​​ര​​​​ണ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ ദൃ​​​​ശ്യാ​​​​നു​​​​ഭ​​​​വം നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ട് വ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള കാ​​​​ഴ്ച​​​​യെ മ​​​​റ​​​​യ്ക്കു​​​​ന്നു.

ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കു സ്‌​​​​ക്രീ​​​​നി​​​​ലെ ചി​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു മാ​​​​ത്രം സ്വ​​​​കാ​​​​ര്യ​​​​താ സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ക​​​​യോ അ​​​​തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ​​​​മ​​​​യം സ്വ​​​​യം ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യാ​​​​നും ക​​​​ഴി​​​​യും.

National

സ്ത്രീ​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗം വി​ല​ക്കി​യ തീ​രു​മാ​നം പി​ൻ​വ​ലി​ച്ച് രാ​ജ​സ്ഥാ​ൻ ഗ്രാ​മ​ങ്ങ​ൾ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ലോ​ർ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ലെ സ്ത്രീ​ക​ൾ​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ ഉ​പ​യോ​ഗം വി​ല​ക്കി​യ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. തീ​രു​മാ​ന​ത്തി​നെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ല​ക്ക് പി​ൻ​വ​ലി​ച്ച​ത്.

ജ​ലോ​ർ ജി​ല്ല​യി​ലെ 15 ഗ്രാ​മ​ങ്ങ​ളാ​ണ് സ്ത്രീ​ക​ളോ​ട് സ്മാ​ർ​ട്ട്ഫോ​ണി​നു പ​ക​രം കീ​പാ​ഡ് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഗാ​സി​പു​ർ ഗ്രാ​മ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ഗ്രാ​മ​മു​ഖ്യ​ന്മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് വി​ല​ക്ക് പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കു​ട്ടി​ക​ളെ മ​ന​സി​ൽ ക​ണ്ടു​ള്ള തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടു​വെ​ന്നും ഗ്രാ​മ​മു​ഖ്യ​ന്മാ​ർ പ​റ​ഞ്ഞു. ‘‘സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ് കൂ​ടു​ത​ലും ഇ​ര​ക​ളാ​കു​ന്ന​ത്. സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നാ​ണ് തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ൻ ജ​നു​വ​രി 26 വ​രെ സ​മ​യം ന​ൽ​കി​യി​രു​ന്ന​ത്. എ​ല്ലാ​വ​രും ന​ല്ല​താ​യി ക​ണ്ടി​രു​ന്നു​വെ​ങ്കി​ൽ അ​ത് ന​ട​പ്പാ​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ തീ​രു​മാ​നം വ്യാ​പ​ക​മാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടു’’ –ഗ്രാ​മ​മു​ഖ്യ​രി​ലൊ​രാ​ളാ​യ നാ​ഥു​റാം ചൗ​ധ​രി പ​റ​ഞ്ഞു.

Business

സ്മാർട്ട്ഫോണുകൾ ഇപ്പോൾ വാങ്ങിക്കൊള്ളൂ

മും​​ബൈ: ആ​​ഗോ​​ള​​മാ​​യി മെ​​മ്മ​​റി ചി​​പ്പു​​ക​​ൾ​​ക്ക് ക്ഷാ​​മം നേ​​രിടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ടു​​ത്ത വ​​ർ​​ഷം സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ വി​​ല വ​​ർ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത. ജ​​നു​​വ​​രി-​​ജൂ​​ണ്‍ കാ​​ല​​യ​​ള​​വി​​ൽ മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല 40 ശ​​ത​​മാ​​ന​​ത്തോ​​ളം വ​​ർ​​ധി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

ഇ​​ത് അ​​ടു​​ത്ത വ​​ർ​​ഷം ഇ​​ന്ത്യ​​യി​​ൽ സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വി​​പ​​ണി​​യി​​ൽ വി​​ല്പ​​ന​​യി​​ലും വി​​ത​​ര​​ണ​​ത്തി​​ലും ഇ​​ടി​​വി​​നും കാ​​ര​​ണാ​​കു​​മെ​​ന്നും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ മൊ​​ത്ത​​ത്തി​​ലു​​ള്ള ശ​​രാ​​ശ​​രി വി​​ല എട്ടു ശ​​ത​​മാ​​നം മുതൽ 15 ശതമാനം വരെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​ക്കു​​മെ​​ന്നും ക​​രു​​തു​​ന്നു.

ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മേ​​ഖ​​ല​​യി​​ലെ കു​​തി​​ച്ചു​​ചാ​​ട്ടം കാ​​ര​​ണം വ​​ൻ​​കി​​ട ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ മെ​​മ്മ​​റി ചി​​പ്പു​​ക​​ൾ വാ​​ങ്ങി​​ക്കൂ​​ട്ടു​​ന്ന​​താ​​ണ് ചി​​പ്പു​​ക​​ളു​​ടെ ക്ഷാ​​മ​​ത്തി​​നും വി​​ല വ​​ർ​​ധ​​ന​​യ്ക്കും കാ​​ര​​ണ​​മാ​​കു​​ന്ന​​ത്. ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റലി​​ജ​​ൻ​​സ് സെ​​ർ​​വ​​റു​​ക​​ൾ​​ക്ക് വേ​​ണ്ട ഹൈ-​​ബാ​​ൻ​​ഡ്‌വി​​ഡ്ത്ത് മെ​​മ്മ​​റി (എ​​ച്ച്ബി​​എം) ചി​​പ്പു​​ക​​ളു​​ടെ ആ​​വ​​ശ്യം കു​​ത്ത​​നെ ഉ​​യ​​ർ​​ന്ന​​തോ​​ടെ, ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ മെ​​മ്മ​​റി ചി​​പ്പു​​ക​​ൾ​​ക്ക് ക​​ടു​​ത്ത ക്ഷാ​​മ​​മാ​​ണ് വി​​ല ഉ​​യ​​രാ​​നു​​ള്ള പെ​​ട്ടെ​​ന്നു​​ണ്ടാ​​യ കാ​​ര​​ണം.


ചി​പ്പ് നി​ർ​മാ​താ​ക്ക​ൾ എ​ഐ ക​ന്പ​നി​ക​ൾ​ക്കു​ള്ള വി​ത​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. ഇതു മൂലം പ​ല ക​ന്പ​നി​ക​ളും സ്മാ​ർ​ട്ട​ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചി​പ്പു​ക​ളു​ടെ ഉ​ത്പാ​ദ​നം കു​റ​ച്ച് എ​ഐ ചി​പ്പു​ക​ളു​ടെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ചു. സ്മാ​ർ​ട്ട്ഫോ​ണ്‍, ക​ംപ്യൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ൾ ഇ​ത് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​ണ്ട്.

മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​കു​​ന്ന വ​​ർ​​ധ​​ന സ്മാ​​ർ​​ട്ട്ഫോ​​ണ്‍ നി​​ർ​​മാ​​താ​​ക്ക​​ളെ അ​​വ​​രു​​ടെ നി​​ർ​​മാ​​ണ ചെ​​ല​​വി​​ൽ ഉ​​ണ്ടാ​​ക്കു​​ന്ന വ​​ർ​​ധ​​ന​​വ് പൂ​​ർ​​ണ​​മാ​​യോ ഭാ​​ഗി​​ക​​മാ​​യോ ഉ​​പ​​ഭോ​​ക്താ​​ക്ക​​ളി​​ലേ​​ക്ക് കൈമാറാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കും.

ചിപ്പുകളുടെ വില വർധന ഒ​​രു ഫോ​​ണ്‍ നി​​ർ​​മി​​ക്കു​​ന്ന​​തി​​നു​​ള്ള ചെ​​ല​​വി​​ൽ 8 മു​​ത​​ൽ 15 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധ​​ന​​വി​​നു കാ​​ര​​ണ​​മാ​​കും. ഈ ​​അ​​ധി​​ക​​ച്ചെ​​ല​​വ് പ​​രി​​ഹ​​രി​​ക്കാ​​ൻ ക​​ന്പ​​നി​​ക​​ളെ ഫോ​​ണി​​ന്‍റെ വി​​ല കൂ​​ട്ടു​​ന്ന​​തി​​ലേ​​ക്കെ​​ത്തി​​ക്കും. ഫോ​​ണു​​ക​​ൾ​​ക്കു വി​​ല ഉ​​യ​​രു​​ന്ന​​തോ​​ടെ വി​​പ​​ണി​​യി​​ലെ ആ​​വ​​ശ്യ​​ക​​ത​​യെ​​യും ബാ​​ധി​​ക്കും.

സ്മാ​ർ​ട്ട്ഫോ​ണ്‍ ഘ​ട​ക​ങ്ങ​ളു​ടെ വ​ലി​യൊ​രു ഭാ​ഗം ഇ​റ​ക്കു​മ​തി​യാ​ണ്. രൂ​പ​യു​ടെ മൂ​ല്യം ഡോ​ള​റി​നെ​തി​രേ ഇ​ടി​യു​ന്പോ​ൾ ക​ന്പ​നി​ക​ൾ​ക്ക് ഇ​റ​ക്കു​മ​തി ചെ​ല​വ് കൂ​ടും. ഈ ​അ​ധി​ക ചെ​ല​വ് ഉ​പ​ഭോ​ക്താ​വി​ൽനി​ന്നാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

കൗ​​ണ്ട​​ർ​​പോ​​യി​​ന്‍റ് റി​​സ​​ർ​​ച്ച് ഡ​​യ​​റ​​ക്ട​​ർ ത​​രു​​ണ്‍ പ​​ഥ​​ക്കി​​ന്‍റെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ പു​​തു​​ക്കി​​യ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം അ​​ടു​​ത്ത വ​​ർ​​ഷം ഈ ​​ആ​​ഘാ​​തം വ​​ള​​രെ ക​​ഠി​​ന​​മാ​​യി​​രി​​ക്കും. 2026ൽ ​​കു​​റ​​ഞ്ഞ വി​​ല​​യു​​ള്ള സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ (10,000 രൂ​​പ​​യി​​ൽ താ​​ഴെ) വി​​ൽ​​പ്പ​​ന​​യി​​ൽ 15 ശ​​ത​​മാ​​നം ഇ​​ടി​​വു​​ണ്ടാ​​കും.

സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വി​​പ​​ണി​​യു​​ടെ മൊ​​ത്തം വി​​ൽ​​പ്പ​​ന​​യു​​ടെ 18 ശ​​ത​​മാ​​ന​​വും ഈ ​​വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള​​വ​​യാ​​ണ്. ഈ ​​വി​​ഭാ​​ഗം ഫോ​​ണു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യി​​ൽ 3 മു​​ത​​ൽ 5 ശ​​ത​​മാ​​നം വ​​രെ കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ 200 ഡോ​​ള​​റി​​ൽ താ​​ഴെ വി​​ല​​യു​​ള്ള ബ​​ജ​​റ്റ് സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ​​ക്ക് പു​​തി​​യ വി​​ല നി​​ശ്ച​​യി​​ക്കേ​​ണ്ടി​​വ​​രും. ഇ​​വ​​യു​​ടെ നി​​ർ​​മാ​​ണ​​ച്ചെ​​ല​​വ് അ​​ടു​​ത്ത വ​​ർ​​ഷം 20 മു​​ത​​ൽ 30 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധി​​ക്കും. മി​​ഡ്് റേ​​ഞ്ച്, പ്രീ​​മി​​യം മോ​​ഡ​​ലു​​ക​​ളെ​​യും ഇ​​തു ബാ​​ധി​​ക്കും. അ​​വ​​യു​​ടെ വി​​ല​​യി​​ൽ 10 മു​​ത​​ൽ 15 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധ​​ന​​യു​​ണ്ടാ​​ക്കാം. 2026ൽ ​​ആ​​ഗോ​​ള സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വി​​ൽ​​പ്പ​​ന 2.1 ശ​​ത​​മാ​​നം കു​​റ​​യു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

സ്മാർട്ട് ടിവികൾക്കും വില ഉയരും

മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല​​യി​​ലു​​ണ്ടാ​​യ വ​​ർ​​ധ​​ന​​യും ക്ഷാ​​മ​​വും ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യത്തകർച്ചയും മൂലം ജ​​നു​​വ​​രി മു​​ത​​ൽ ഇ​​ന്ത്യ​​യിൽ എ​​ൽ​​ഇ​​ഡി, സ്മാ​​ർ​​ട്ട് ടി​​വി​​ക​​ളു​​ടെ വി​​ല ജ​​നു​​വ​​രി മു​​ത​​ൽ 3 ശ​​ത​​മാ​​നം മു​​ത​​ൽ 10 ശ​​ത​​മാ​​നം വ​​രെ ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി റിപ്പോർട്ടുകളുണ്ടായിരുന്നു.

ചി​​പ്പ് നി​​ർ​​മാ​​താ​​ക്ക​​ൾ ഉ​​യ​​ർ​​ന്ന ലാ​​ഭ​​മു​​ള്ള എ​​ഐ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കി. ഇ​​ത് ടെ​​ലി​​വി​​ഷ​​ൻ പോ​​ലു​​ള്ള പ​​ര​​ന്പ​​രാ​​ഗ​​ത ഇ​​ല​​ക്‌ട്രോ​​ണി​​ക്് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള ചി​​പ്പു​​ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​ൽ വ​​ലി​​യ കു​​റ​​വു​​ണ്ടാ​​ക്കി. ഇ​​ത് ഡി​​ആ​​ർ​​എ​​എം, ഫ്ലാ​​ഷ് മെ​​മ്മ​​റി എ​​ന്നി​​വ​​യു​​ടെ വി​​ല കു​​ത്ത​​നെ ഉ​​യ​​രാ​​ൻ ഇ​​ട​​യാ​​ക്കി. ക​​ഴി​​ഞ്ഞ മൂ​​ന്ന് മാ​​സ​​ത്തി​​നി​​ടെ മെ​​മ്മ​​റി ചി​​പ്പു​​ക​​ളു​​ടെ വി​​ല 500 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.‌

Latest News

Corehub Up